
സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും ബാറുകളിലും കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ കൊണ്ട് വന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു.
ഇതോടെ സിനിമാ തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും സിറ്റിംഗ് അനുവദിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡിന് ശേഷം ഇതു വരെയും 50 % ആയിരുന്നു സീറ്റിങ്.
ബാറുകൾ ,ഹോട്ടലുകൾ ,റെസ്റ്ററന്റുകൾ ,മറ്റു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സമയ നിയന്ത്രണവും ഇരിപ്പിട നിയന്ത്രണവും പിൻവലിച്ചിട്ടുണ്ട് .ഈ സ്ഥാപനങ്ങൾക്ക് കോവിഡ് നിയന്ത്രണത്തിന് മുൻപ് ഉണ്ടായിരുന്ന സമയക്രമത്തിലേക്ക് പ്രവർത്തിക്കാം.
പൊതു പരിപാടികൾ 25 സ്കയർ ഫീറ്റിൽ ഒരാൾ എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 ആളുകളെ വരെ പങ്കെടുപ്പിക്കാം. സർക്കാർ ഓഫീസുകളിൽ മീറ്റിംഗുകൾ,ട്രെയിനിങ്ങുകൾ എന്നിവ ഓഫ്ലൈനായി നടത്താമെന്നും സർക്കാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]