
ഡല്‍ഹി: പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ ഗോതമ്പിന്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി 30 ലക്ഷം ടണ്‍ ഗോതമ്പ് പൊതുവിപണിയില്‍ വില്ക്കാന് സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍, അവശ്യസാധനങ്ങളുടെ വില സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിമാരുടെ സമിതി യോഗത്തിലാണ് തീരുമാനം.
ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്കീമിന് (ഒഎംഎസ്എസ്) കീഴിലുള്ള ഇ-ലേലത്തിലൂടെ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കില്‍ നിന്നുള്ള ഗോതമ്പ് വില്‍പ്പന അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും, രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ അളവും വിപണിയില്‍ ഇറക്കും. ഇത് മാവ് മില്ലര്‍മാര്‍, വ്യാപാരികള്‍ തുടങ്ങി, ഗോതമ്പ് മൊത്തത്തില്‍ വാങ്ങുന്നവര്‍ക്ക് ക്വിന്റലിന് 2,350 രൂപ എന്ന നിരക്കില്‍ നല്‍കും. അതേസമയം, ഗതാഗതച്ചെലവ് വാങ്ങുന്നവര്‍ വഹിക്കണം. പരമാവധി വില പറഞ്ഞ ലേലക്കാര്‍ക്ക് ഗോതമ്പ് ലഭിക്കും. എന്നിരുന്നാലും, കുറച്ച് പേര്‍ക്ക് മാത്രം മുഴുവന്‍ ഗോതമ്പും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍, വാങ്ങുന്നയാള്‍ക്ക് പരമാവധി 3,000 ടണ്‍ മാത്രമേ നല്‍കൂ. അതായത് ഒരു എഫ്സിഐ മേഖലയില്‍ നിന്ന് ഒരാള്‍ക്ക് പരമാവധി 3,000 ടണ്‍ ലേലത്തില്‍ അനുവദിക്കും.
The post 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ ഗോതമ്പ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]