
വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്നും അതിനെ കുറ്റകരമെന്ന് വിശേഷിപ്പിക്കുന്ന നിയമങ്ങളെ അനീതിയെന്ന് വിശേഷിപ്പിച്ചും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നു. എല്‍ജിബിടിക്യു വ്യക്തികളെ പള്ളിയിലേക്ക് സ്വാഗതം ചെയ്യണമെന്നും അദ്ദേഹം കത്തോലിക്കാ ബിഷപ്പുമാരോട് ആവശ്യപ്പെട്ടു. അസോസിയേറ്റഡ് പ്രസിന് നല്കിയ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ നിലപാട് വ്യക്തമാക്കിയത്. സ്വവര്ഗരതിക്കാരനാവുന്നത് ഒരു കുറ്റമല്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാത്തലിക് ബിഷപ്പുമാര്‍ സ്വവര്‍ഗ ലൈംഗികതയെ കുറ്റകരമാക്കുകയും എല്‍ജിബിടിക്യു വ്യക്തികളോട് വിവേചനം കാണിക്കുകയും ചെയ്യുന്ന നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സമ്മതിച്ചു. പാപം എന്ന് വിചാരിച്ചാണ് അവരങ്ങനെ ചെയ്യുന്നത്. എന്നാല്‍ അത്തരം മനോഭാവങ്ങള്‍ സാംസ്കാരിക പശ്ചാത്തലങ്ങളില്‍ നിന്നുണ്ടാവുന്നതാണ്. ബിഷപ്പുമാര്‍ എല്ലാവരുടെയും അന്തസ് തിരിച്ചറിയുംവിധം മാറ്റത്തിന് തയാറാകേണ്ടതുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു.
ഈ മെത്രാന്മാരുടെയുള്ളില്‍ പരിവര്‍ത്തന പ്രക്രിയ ഉണ്ടായിരിക്കണം. ദയവായി ആര്‍ദ്രത കാണിക്കണമെന്നും മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള 67 രാജ്യങ്ങള്‍ സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍ കുറ്റമായി കാണുന്നുണ്ട്. അതില്‍ 11 രാജ്യങ്ങള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് വധശിക്ഷ നല്‍കുകയും ചെയ്യുന്നു. അതേസമയം, സ്വവര്‍ഗ ലൈംഗികതയെ പിന്തുണച്ചെത്തിയ മാര്‍പ്പാപ്പയുടെ പ്രസ്താവനകള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
നേരത്തെ, വൈദികരും കന്യാസ്ത്രീകളും വരെ അശ്ലീല വീഡിയോകള്‍ കാണുന്നത് ചൂണ്ടിക്കാട്ടി മാര്‍പ്പാപ്പ രംഗത്തെത്തിയിരുന്നു. സാധാരണക്കാര്‍ മാത്രമല്ല, വൈദികരും കന്യാസ്ത്രീകളും വരെ ഇന്റര്‍നെറ്റിലെ പോണ് വെബ്സൈറ്റുകള്‍ക്ക് അടിമപ്പെട്ടെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. സാത്താന് വരുന്നത് ആ വഴിയാണെന്നും അത് ആത്മാവിനെ ദുര്‍ബലപ്പെടുത്തുമെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാനും പോപ്പ് ആവശ്യപ്പെട്ടു. പ്രമുഖ ഇറ്റാലിയന്‍ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ് പോപ്പിന്റെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
The post ‘സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ല’; ഫ്രാന്‍സിസ് മാര്‍പ്പാപ്പ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]