
ന്യൂഡല്‍ഹി: ക്ഷേത്ര ഭരണത്തില്‍ പ്രത്യേക നിരീക്ഷണവുമായി സുപ്രീം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി ചോതിച്ചു. ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേയെന്നും ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എ.എസ്. ഒക്ക എന്നിവര്‍ അടങ്ങിയ ബെഞ്ച് ചോദിച്ചു. കര്‍ണൂലിലെ അഹോബിലാം ക്ഷേത്രത്തില്‍ ഭരണത്തിനായി എക്സിക്യൂട്ടിവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന്, ജസ്റ്റിസ് കൗള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് നിരഞ്ജന് റെഡ്ഡിയോടു ചോദിച്ചു. ക്ഷേത്രത്തിന്റെ ഭരണം അതുമായി ബന്ധപ്പെട്ടവര്‍ നടത്തട്ടെയെന്ന് കോടതി പറഞ്ഞു. ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേയെന്നും ബെഞ്ച് ആരാഞ്ഞു.
ക്ഷേത്രത്തില്‍ എക്സിക്യൂട്ടിവ് ഓഫിസറെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ 26 ഡി അനുഛേദത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി വിധി. മഠാധിപതിയുടെ അവകാശങ്ങളുടം ലംഘനമാണ് സര്‍ക്കാര്‍ നടപടി. തമിഴ്നാട്ടിലെ അഹോബിലാം മഠത്തിന്റെ അവിഭാജ്യഘടകമാണ് ഈ ക്ഷേത്രമെന്നും ഹൈക്കോടതി വ്യക്തമാക്കി. മഠവും ക്ഷേത്രവും രണ്ടാണെന്ന സര്‍ക്കാര്‍ വാദം കോടതി സ്വീകരിച്ചില്ല.
The post ‘ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിന്’; സുപ്രീം കോടതി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]