
തൃശൂർ: ബാങ്ക് ലോണിന്റെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാള കുഴൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർ പാറപ്പുറം സ്വദേശി ബിജുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൂഴൂർ സഹകരണ ബാങ്കിൽ നിന്നും എടുത്ത മൂന്ന് ലക്ഷം രൂപയിൽ വായ്പാ കുടിശികയുണ്ടായിരുന്നു.
ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെ ബിജുവിന്റെ ഭാര്യ ബാങ്കിൽ പോയി അധികൃതരുമായി സംസാരിച്ചിരുന്നു. പിന്നാലെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ബാങ്ക് ഉദ്യോഗസ്ഥർ ഭീഷണി മുഴക്കിയതിനെ തുടർന്ന് ബിജു ജീവനൊടുക്കുകയായിരുന്നുവെന്ന് പ്രദേശത്തുള്ളവർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]