
തിരുവനന്തപുരം: ജനങ്ങളെ പിഴിയുന്നത് തുടരാൻ സർക്കാർ. അധിക വൈദ്യുതി വാങ്ങിയ വകയിലുണ്ടായ നഷ്ടം നികത്താനായി കെഎസ്ഇബി ഒക്ടോബറിലും സർച്ചാർജ് ഈടാക്കുമെന്ന് അറിയിച്ചു.
ഒരു യൂണിറ്റിന് 19 പൈസ വീതമാണ് സെസ് പിരിക്കുക. 10 പൈസ കെഎസ്ഇബിയും 9 പൈസ വൈദ്യുതി റെഗുലേറ്ററി കമമ്മീഷനും നിശ്ചയിട്ടുള്ളതാണ്.
ഓഗസ്റ്റ് മാസത്തിൽ അധിക വൈദ്യുതി വാങ്ങിയ വകയിൽ 41.57 കോടി രൂപയുടെ അധിക ചെലവാണ് കെഎസ്ഇബി വരുത്തിവെച്ചത്.
ഇതി നികത്താൻ 37 പൈസയെങ്കിലും സെസ് പിരിക്കണം. മാസം 10 പൈസ വീതം പിരിക്കാൻ മാത്രമാണ് നിയമം അനുവദിക്കുന്നത്.
റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചാൽ കൂടുതൽ ഈടാക്കാവുന്നതാണ്. അങ്ങനെയാണ് നിലവിലെ 19 പൈസയിലെത്തിയത്.
താരിഫ് പരിഷ്കരണം ഈ ആഴ്ച ഉണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ വൈദ്യുതി ബില്ലിൽ വീണ്ടും വൻ വർദ്ധനവുണ്ടാകും.
നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കെഎസ്ഇബിയാണ് ഉത്തരവാദിയെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറുകൾ കമ്മീഷൻ റദ്ദാക്കി പ്രതിസന്ധി വരുത്തിവെച്ചതാണെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. പ്രതിസന്ധിയുടെ പേരിൽ പുറമേ നിന്ന് അമിത വിലയ്ക്ക് കരാറില്ലാതെ വൈദ്യുതി വാങ്ങുകയാണ്.
പ്രതിദിനം എട്ട് മുതൽ 14 കോടി വരെയാണ് അധിക ചെലവെന്നും റിപ്പോർട്ടിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]