
ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് റോവർ. നിലവിൽ ചൊവ്വയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെർസെവറൻസ് റോവറാണ് സ്വമേധയാ സഞ്ചരിച്ചത്.
ഭൂമിയിൽ നിന്നും നിയന്ത്രിച്ചിരുന്ന പൈലറ്റിനെ ആശ്രയിക്കാതെയാണ് റോവർ ചലിച്ചത്. പാറക്കെട്ടുകൾക്കിടയിലൂടെ റോവർ സ്വമേധയാ സഞ്ചരിക്കുന്നതിനായി സ്മാർട്ടുകൾ ഉപയോഗിക്കുകയായിരുന്നു.
ആറ് ചക്രങ്ങളാണ് ഇതിനുള്ളത്.
കമ്പ്യൂട്ടർ പൈലറ്റായ ഓട്ടോനാവിന്റെ സഹായത്തോടെയാണ് ചൊവ്വയിൽ ചരിത്രം സൃഷ്ടിച്ചത്. ഓട്ടോനാവ് സോഫ്റ്റ് വെയറിലൂടെ റോവർ വലിയ പാറകൾക്കിടയിലൂടെ സഞ്ചരിച്ചു.
ഭൂമിയിലേക്ക് തിരികെ എത്തിക്കുന്നതിനായി പാറയുടെ സാമ്പിളുകൾ തിരയുന്നതിനാണ് റോവറുകൾ ഇത്തരത്തിൽ സഞ്ചരിച്ചത്. 1,700 അടിയിലധികം വീതിയുള്ള സ്നോഡ്രിഫ്റ്റ് പീക്ക് എന്നറിയപ്പെടുന്ന പാറക്കെട്ടുകൾക്കിടയിലൂടെയാണ് റോവർ സഞ്ചരിച്ചത്.
നാസയുടെ മറ്റ് ചൊവ്വ റോവറുകൾ ഉൾപ്പെടെ എടുക്കുമായിരുന്ന സമയത്തിന്റെ മൂന്നിലൊന്ന് സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചതായി നാസ അറിയിച്ചു.
സ്വമേധയാ ഉള്ള ഡ്രൈവിംഗ് സിസ്റ്റം റോവറിന്റെ റൂട്ടുകൾ മാപ്പ് ചെയ്യുന്നതിന് പുറമേ നാവിഗേഷന്റെ മികച്ച പോയിന്റുകൾ നിയന്ത്രിക്കുകയും ചെയ്യുന്നു. 2021 ഫെബ്രുവരിയിലാണ് റോവർ ചൊവ്വയിലെത്തുന്നത്.
അന്ന് മുതൽ പെർസെവറൻസ് ചൊവ്വയിൽ സ്പീഡ് റെക്കോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]