സ്വന്തം ലേഖകൻ
ആറ്റിങ്ങല്‍: മാതാവിനോട് സൗഹൃദം സ്ഥാപിച്ച് മകളെ പീഡിപ്പിച്ച സംഭവത്തില്‍ പുനരന്വേഷണത്തിനൊടുവില്‍ പ്രതിയെ ശിക്ഷിച്ചു.ചാന്നാങ്കര സ്വദേശി ബുഹാരി എന്ന അബ്ദുല്‍ ബാരിയെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്.മാതാവിനോട് അടുപ്പം സ്ഥാപിച്ചശേഷം പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കുറ്റത്തിനാണ് പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഹൃദ്രോഗത്തിന് ചികിത്സതേടി വന്നിരുന്ന പെണ്‍കുട്ടി മാതാവിന്റെ അപകട മരണശേഷമാണ് പ്രതിയുടെ ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന വിവരം ഡോക്ടറോട് പറയുന്നത്.
തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും.കേസില്‍ ബയോളജിക്കല്‍ സാമ്ബിള്‍ യഥാസമയം ഏറ്റുവാങ്ങി ശാസ്ത്രീയ പരിശോധനക്ക് ഹാജരാക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയിരുന്നു. വിചാരണ നടന്നുവന്ന കേസില്‍ ചികിത്സാ രേഖകളുടെയും ഡോക്ടറുടെ മൊഴിയുടെയും അസാന്നിധ്യം പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നശേഷം, വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം നടത്തേണ്ടിവന്നു.അന്വേഷണവേളയില്‍ വരുത്തിയ ഈ വീഴ്ച ഗുരുതരമാണെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുനരന്വേഷണത്തില്‍ ഹാജരാക്കപ്പെട്ട ചികിത്സാ രേഖകളുടെയും സാക്ഷിമൊഴികളുടെയും കൂടി അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്.2009 മുതല്‍ 2011 വരെയുള്ള രണ്ട് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. 2011ലാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്.പ്രതിക്കെതിരെ ബലാത്സംഗകുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് ശിക്ഷ വിധിച്ചത്.40000 രൂപ അതിജീവിതക്ക് നഷ്ടപരിഹാരം എന്ന നിലക്ക് നല്‍കണമെന്നും, തുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ രണ്ടുമാസംകൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്.
വിചാരണ തടവുകാലം ശിക്ഷ ഇളവിന് അര്‍ഹതയുണ്ട്.മംഗലപുരം പൊലീസ് ഇൻസ്പെക്ടര്‍ ടോംസണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും പതിനാല് രേഖകള്‍ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹ്സിൻ ഹാജരായി.കൂടെ താമസിച്ചുവന്ന സ്ത്രീയെ ചകിരി പിരിക്കുന്ന യന്ത്രത്തില്‍ തള്ളിയിട്ട് കൊന്നെന്ന കേസില്‍ കൊലപാതക കുറ്റത്തിന് വിചാരണ നേരിട്ടുവരുന്നയാളാണ് പ്രതി.
The post മാതാവിനോട് സൗഹൃദം സ്ഥാപിച്ച് മകളെ പീഡിപ്പിച്ച സംഭവത്തിൽ പുനരന്വേഷണത്തിനൊടുവില്‍ പ്രതിക്ക് ശിക്ഷ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]