സ്വന്തം ലേഖകൻ
കോഴിക്കോട്: അട്ടപ്പാടിയില്‍ പട്ടികജാതിക്കാരുടെ ഭൂമി കൈയേറിയതായി പരാതി.അഗളി ഡി.വൈ.എസ്.പിക്കാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഈശ്വരി , അയ്യമ്മ, വേലത്താള് എന്നിവര്‍ പരാതി നല്‍കിയത്.പരാതിക്കാരുടെ അച്ഛൻ പഴനി സ്വാമിക്ക് പട്ടയം ലഭിച്ച ഭൂമിയാണ് വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കാൻ ചിലരെത്തിയതെന്ന് പരാതിയില്‍ പറയുന്നു.
അഗളി വില്ലേജിലെ സര്‍വ്വേ നമ്ബര്‍ 1121ല്‍ ഉള്‍പെട്ട അഗളി രാജീവ് കോളനി പരിസരത്തുള്ള ഭൂമിയിലെ മരങ്ങള്‍ വെട്ടി നിരത്തുകയും ചെയ്തിട്ടുണ്ട്.ഈ മാസം 24 ന് രാവിലെ ഒമ്ബതോടെ അഗളി പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാരും കുറച്ചാളുകളും വന്ന് ഭൂമിയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു.അടുത്തദിവസം മുതല്‍ ഭൂമിയില്‍ കാടുവെട്ടുമെന്ന് പറഞ്ഞിട്ട് അവര്‍ മടങ്ങി.
ശനിയാഴ്ച രാവിലെ കുറെ ആളുകള്‍ വന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയില്ലേടി എന്ന് പറഞ്ഞ് പെണ്‍കുട്ടികളോട് വളരെ മോശമായി സംസാരിച്ചു.വീട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി.മരങ്ങള്‍ മുറിച്ച് തള്ളി.തകരപ്പാടിയില്‍ താമസിക്കുന്ന മുഹമ്മദ് ജാക്കിറിന്റെ നേതൃത്വത്തിലാണ് ഭൂമി കൈയേറ്റം നടന്നത്.പട്ടിക ജാതിക്കാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
The post അട്ടപ്പാടിയില്‍ പട്ടികജാതിക്കാരുടെ ഭൂമി കൈയേറിയതായി ഡി.വൈ.എസ്.പിക്ക് പരാതി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]