സ്വന്തം ലേഖകൻ
കോവിഡിനെ പൂര്ണമായി ലോകത്ത് നിന്ന് ഉൻമൂലനം ചെയ്യാൻ സാധിക്കില്ലെന്നാണ് കണ്ടെത്തിയ ആദ്യകാലം തൊട്ടേ ലോകാരോഗ്യ സംഘടന നല്കിയിരുന്ന മുന്നറിയിപ്പ്.അതു ശരിവെക്കുന്ന രീതിയില് കോവിഡ് വൈറസിന്റെ ഓരോ വകഭേദങ്ങള് പുതുതായി ഉണ്ടായി വരുന്നു. ചിലരില് കോവിഡ് മാരകമായേക്കാം. എന്നാല് ചില ആളുകള് കോവിഡ് കാര്യമായ ആരോഗ്യപ്രശ്നങ്ങള് സൃഷ്ടിക്കുന്നില്ല. പിരോല എന്ന പേരിലറിയപ്പെടുന്ന BA.2.86 പുതിയ വകഭേദം കണ്ടെത്തിയതാണ് ഇപ്പോള് ശാസ്ത്രജ്ഞരെയും ഡോക്ടര്മാരെയും ഇപ്പോള് ആശങ്കയിലാഴ്ത്തുന്നത്.
കാരണം അതിന്റെ സ്പൈക്ക് പ്രോട്ടീനിലെ ഉയര്ന്ന മ്യൂട്ടേഷനുകള്, വൈറസ് ഉപരിതലത്തിലെ തന്മാത്ര അണ്ലോക്ക് ചെയ്യുന്നതിനും പ്രവേശിക്കുന്നതിനുമുള്ള ഒരു താക്കോല് പോലെ പ്രവര്ത്തിക്കുന്നു. സ്പൈക്ക് പ്രോട്ടീനിലെ മാറ്റങ്ങള് വൈറസിന്റെ സ്വഭാവം പോലും മാറ്റാം. എന്നാല് ഇതിനെ കുറിച്ചൊന്നും നമ്മുടെ കൈയില് കണക്കുകളില്ല. വീണ്ടും മാസ്ക് ധരിക്കേണ്ടി വരുമോ എന്നാണ് പലരും ആശങ്കപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ തുടക്കത്തില് മാസ്ക് കൊണ്ട് രോഗം പടരുന്നത് തടയാനാകുമോ എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം.
ആദ്യമൊക്കെ മാസ്ക് ധരിക്കുന്നത് കൊണ്ട് കാര്യമില്ല എന്ന നിഗമനത്തിലായിരുന്നു ആളുകള്.2024 ന്റെ അവസാനത്തിനുമുമ്ബ് യു.കെയില് ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കാര്യങ്ങള് മോശമായാണ് നീങ്ങുന്നതെങ്കില് മാസ്ക് ധരിക്കുന്നതടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്ക്ക് ബ്രിട്ടൻ തുനിഞ്ഞേക്കും. BA.2.86 വ്യാപകശേഷി കൂടുതലുള്ള കോവിഡ് വകഭേദമാണ്. എത്ര ആളുകള്ക്ക് നിലവില് വൈറസ് ബാധിച്ചിട്ടുണ്ട് എന്നതിനെ കുറിച്ച് കൃത്യമായ വിവരമില്ല.
The post പുതിയ കോവിഡ് വകഭേദങ്ങള് വരുന്നു; ഓണക്കോടിക്കൊപ്പം ഇനി പുതിയ മാസ്ക്കും… appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]