സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിന് ജോലി നഷ്ടമായതായി ആരോപണം ഉയർത്തിയ സതിയമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തതിനെതിരെ ചാണ്ടി ഉമ്മന്‍. 11 വര്‍ഷം ജോലി ചെയ്തിട്ടും ഉണ്ടാകാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇന്ന് സതിയമ്മയെങ്കില്‍ നാളെ ഞാനും നിങ്ങളുമായിരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
നടപടി ജനാധിപത്യത്തിന് ചേരാത്തതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. 11 വര്‍ഷം ജോലി ചെയ്തിട്ടും ഉണ്ടാകാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇന്ന് സതിയമ്മയെങ്കില്‍ നാളെ ഞാനും നിങ്ങളുമായിരിക്കും. പുതുപ്പള്ളിയിലെ വികസന വിഷയത്തില്‍ എല്‍ഡിഎഫ് വ്യക്തിപരമായി ആക്ഷേപിക്കുന്നെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.
വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃഗാശുപത്രിയില്‍ വ്യാജരേഖ ചമച്ച് ജോലി ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. സതിയമ്മ തനിക്ക് അര്‍ഹതപ്പെട്ട ജോലി ആള്‍മാറാട്ടം നടത്തി അപഹരിച്ചതായി അയല്‍വാസിയായ ലിജിമോള്‍ നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
സതിയമ്മയെ കൂടാതെ ഐശ്യര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോള്, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരും കേസില്‍ പ്രതികളാണ്. ബിനുവിനെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. കൈതേപ്പാലം മൃഗാശുപത്രിയില്‍ സ്വീപ്പര്‍ ജോലിയായിരുന്നു പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ പി ഒ സതിയമ്മ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടിയെ അനുകൂലിച്ച് ചാനല്‍ റിപ്പോര്‍ട്ടറോട് സംസാരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ അയല്‍വാസിയായ ലിജിമോള്‍ക്ക് അര്‍ഹമായ ജോലിയാണ് സതിയമ്മ ചെയ്തുവന്നിരുന്നതെന്നും ഇക്കാരണത്താലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നാല്‍ ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നാണ് സതിയമ്മ പറയുന്നത്. ലിജിമോളും താനും ഒരേ കുടുംബശ്രീ യൂണിറ്റിലാണ് പ്രവര്്തതിച്ചിരുന്നതെന്നും ലിജിമോള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ അവരുടെ സമ്മതത്തോടെയാണ് ജോലിയില്‍ പ്രവേശിച്ചതെന്നും സതിയമ്മ പറയുന്നു . അതേസമയം കേസ് എടുക്കാതെ മറ്റ് വഴിയില്ലെന്ന് മന്ത്രി വി.എൻ.വാസവൻ പ്രതികരിച്ചു. ആള് മാറാട്ടമാണ് നടന്നത്. . യഥാര്‍ത്ഥ പ്രതി കോണ്‍ഗ്രസ് നേതൃത്വമാണെന്നും മന്ത്രി ആരോപിച്ചു.
The post 11 വര്‍ഷം ജോലി ചെയ്തിട്ടും ഉണ്ടാകാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്; ഇന്ന് സതിയമ്മയെങ്കില്‍ നാളെ ഞാനും നിങ്ങളുമായിരിക്കും; ഈ നടപടി ജനാധിപത്യത്തിന് ചേരാത്തത്; സതിയമ്മയെ പിന്തുണച്ച് ചാണ്ടി ഉമ്മന്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]