
സ്വന്തം ലേഖകൻ
ഡൽഹി: പൊതുപരിപാടിക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണതോടെ പ്രസംഗം നിർത്തി വൈദ്യസഹായം നൽകാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ആരോഗ്യവിദഗ്ധ സംഘത്തോടാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഡൽഹി പാലം എയർബേസിൽ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു സംഭവം.
പ്രധാനമന്ത്രിയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ (എസ്.പിജി) അംഗമാണ് കുഴഞ്ഞു വീണത്. അതേസമയം, പൊതുപരിപാടിയിൽ ചന്ദ്രയാൻ-3ന്റെ വിജയത്തിൽ ഐഎസ്ആർഓ ശാസ്ത്രജ്ഞരെ ചടങ്ങിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബ്രിക്സ് ഉച്ചകോടിയ്ക്കായി സൗത്ത് ആഫ്രിക്കയിലെത്തിയപ്പോൾ അവിടെ നിന്നും ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോകം മുഴുവൻ ഇന്ത്യയ്ക്ക് അഭിനന്ദന സന്ദേശം അറിയിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
ഇസ്ട്രാക്ക് ക്യാമ്പസിലെത്തിയാണ് രാജ്യത്തിന് വലിയ അഭിമാനം നല്‍കിയവരെ മോദി അഭിനന്ദിച്ചത്. ഐ എസ് ആര് ഒ ചെയര്മാൻ എസ് സോമനാഥ് പൂച്ചെണ്ട് നല്കി മോദിയെ സ്വീകരിച്ചു. ‘ചന്ദ്രയാൻ 3ന്റെ സോഫ്റ്റ്ലാൻഡിംഗ് സമയത്ത് വിദേശത്തായിരുന്നെങ്കിലും മനസ് നിങ്ങള്‍ക്കൊപ്പമായിരുന്നു. നിങ്ങള്‍ രാജ്യത്തെ ഉയരത്തിലെത്തിച്ചു. ലോകത്തിന്റെ ഓരോ കോണും ഇന്ത്യയെ അഭിനന്ദിക്കുന്നു. കൈവരിച്ചിരിക്കുന്നത് അസാധാരണ നേട്ടമാണ്. ഐ എസ് ആര് ഒയിലെ ഓരോരുത്തരെയും സല്യൂട്ട് ചെയ്യുന്നു.’- പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
The post പൊതുപരിപാടിക്കിടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു: പ്രസംഗം നിർത്തി വൈദ്യസഹായം നൽകാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി; മെഡിക്കല്‍ ടീമിനോട് ഉടനെത്താന്‍ നിര്‍ദേശവും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]