
എകരൂൽ: സംസ്ഥാന സർക്കാറിൻ്റെ ലൈഫ് ഭവനപദ്ധതി പഞ്ചായത്ത് അട്ടിമറിയ്ക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് അംഗങ്ങൾ ഉണ്ണികുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഭരണസമിതിയുടെ യോഗത്തിൽ വിഷയം അവതരിപ്പിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം.
സർക്കാർ നൽകിയ ഫണ്ടിൽ 12 ലക്ഷവും അഡ്കോ വായ്പയെടുത്ത 19 ലക്ഷവും ഉണ്ടായിരിക്കെയാണ് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കൾക്ക് പണം നൽകാതിരിക്കുന്നത്. സംസ്ഥാന സർക്കാർ നൽകിയ ഫണ്ട് പൂർണമായി ചെലവഴിക്കാതെ ഗുണഭോക്താക്കളെ തിരിച്ചയയ്ക്കുന്നത് പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
പ്രതിഷേധത്തിന് ശേഷം സെക്രട്ടറിയുമായി ചർച്ച നടത്തുകയും ജൂലൈ പകുതിയ്ക്കുള്ളിൽ ഗുണഭോക്താക്കൾക്ക് പണം ലഭ്യമാക്കുമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതായും എൽഡിഎഫ് അംഗങ്ങൾ അറിയിച്ചു.
നിജിൽ രാജ്, എം കെ വിപിൻ, ഗിരിജ തെക്കേടത്ത്, ജിഷ, കാഞ്ചന രാജൻ, റീന പ്രകാശ്, നളിനി, ഹനീസ, ഹയറുന്നീസ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
The post appeared first on .