
അഹമ്മദാബാദ്: ഹിന്ദു പെൺകുട്ടികളുമായി വരുന്ന അഹിന്ദു യുവാക്കൾക്ക് ഹോട്ടൽ മുറി നൽകരുതെന്ന് വി.എച്ച്.പിയുടെ ഭീഷണി. റൂമുകൾ നൽകിയാൽ അനന്തരഫലം നേരിടേണ്ടി വരുമെന്ന് വി.എച്ച്.പിയുടെ ഗുജറാത്തിലെ വക്താവ് ഹിതേന്ദ്രസിങ് രാജ്പുത് ഹോട്ടലുടമകളെ ഭീഷണിപ്പെടുത്തി. ലൗ ജിഹാദ് അല്ലെങ്കിൽ ഹിന്ദു പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഹോട്ടൽ ഉടമകൾ പ്രത്യഘാതം നേരിടാൻ തയ്യാറാകണമെന്നാണ് ഹിതേന്ദ്രസിങിന്റെ ട്വീറ്റ്. ‘പെൺമക്കളോടുള്ള ആദരസൂചകമായി’ എന്ന് പേരിലാണ് ട്വീറ്റ്.
ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ, ഇന്ത്യൻ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ എന്നിവയെ ടാഗ് ചെയ്താണ് ഹിതേന്ദ്രസിങ് രജ്പുതിന്റെ ട്വീറ്റ്.
തെറ്റ് ചെയ്യുന്ന ഹോട്ടൽ അല്ലെങ്കില്‍ ഗസ്റ്റ്ഹൗസ് ഉടമകളെ പൊലീസ് നടപടിക്ക് കാത്തുനില്‍ക്കാതെ കൈകാര്യം ചെയ്യുമെന്ന് ട്വീറ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഹിതേന്ദ്രസിങ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]