
ഛണ്ഡീഗഢിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിമെര്‍) വിവിധ തസ്തികകളിലായി 206 ഒഴിവുണ്ട്.
ജൂലായ് 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ട്യൂട്ടര്‍ ടെക്നീഷ്യന്
ഒഴിവ്: 15 (ബയോ കെമിസ്ട്രി-2, സ്്പീച്ച് തെറാപ്പി ആന്‍ഡ് ഓഡിയോളജി-2, റേഡിയോളജി-2, റേഡിയോതെറാപ്പി-1, സൈറ്റോളജി-1, ഹെമറ്റോളജി-2, നെഫ്രോളജി-1, ഹിസ്റ്റോപതോളജി-1, ഇമ്യൂണോപതോളജി-1, മെഡിക്കല്‍ മൈക്രോബയോളജി-1, മെഡിക്കല്‍ പാരാസിറ്റോളജി-1); യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി (എം.എല്‍.ഡി.ടി/എം.എല്‍.ടി); ശമ്ബളം: 44,900-1,42,400 രൂപ; പ്രായം: 18-50 വയസ്.
ജൂനിയര്‍ ടെക്നീഷ്യന് (ലാബ്)
ഒഴിവ്: 31; യോഗ്യത: ബി.എസ്സി-മെഡിക്കല്‍ ലാബ്് ടെക്നോളജി അല്ലെങ്കില്‍ ബി.എസ്സിയും മെഡിക്കല്‍ ലാബ് ടെക്നോ്ജിയില് ഡിപ്ലോമയും; ശമ്ബളം: 35,400-1,12,400 രൂപ; പ്രായം: 18-30 വയസ്.
ടെക്നീഷ്യന്-ഒ.ടി:
ഒഴിവ്: 25; യോഗ്യത: ബി.എസ്സി മെഡിക്കല്‍ ടെക്നോളജി (ഓപ്പറേഷന് തിയേറ്റര്‍/അനസ്തീഷ്യ); ശമ്ബളം: 29,200-92,300 രൂപ; പ്രായം: 18-30 വയസ്.
ടെക്നീഷ്യന് ഗ്രേഡ്-4
ഒഴിവ്: 56 (പബ്ലിക് ഹെല്‍ത്ത്-20, ആര്.എസി-20. മെക്കാനിക്കല്‍-10. മാനിഫോള്‍ഡ് റൂം/പ്ലാന്റ്-6) യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐയും. മാനിഫോള്‍ഡ് റൂം/പ്ലാന്റിലേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റും അഞ്ചുവര്‍ഷത്തെ പരിചയവുമുള്ളവരെ പരിഗണിക്കും; ശമ്ബളം: 19,900-63,200 രൂപ; പ്രായം: 18-30 വയസ്.
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്
ഒഴിവ്: 12; യോഗ്യത: പത്താം ക്ലാസ്/തത്തുല്യവും മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/20 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും; ശമ്ബളം: 19,900-63,200 രൂപ. പ്രായം: 18-30 വയസ്.
മറ്റു തസ്തികകളും ഒഴിവും:
അസിസ്റ്റന്റ് ബ്ലഡ് ട്രാന്സ്ഫ്യൂഷന് ഓഫീസര്‍-1, റിസര്‍ച്ച് അസോസിയേറ്റ്-1, സ്റ്റോര്‍ കീപ്പര്‍-3, റിസെപ്ഷനിസ്റ്റ്-6, ബോയ്ലര്മാര് (ഗ്രേഡ്-11)-2, സി.എസ്.ആര്. അസിസ്റ്റന്റ്(ഗ്രേഡ്-11)-6, മസാല്‍ച്ചി/ബെയറര്‍ (ഗ്രേഡ്-111)-31, ഓഫീസ് അറ്റന്‍ഡന്റ(ഗ്രേഡ്-111)-7, സെക്യൂരിറ്റി ഗാര്‍ഡ് (ഗ്രേഡ്-11)-10.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവുണ്ട്. ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് 10 വര്‍ഷവും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 15 വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 13 വര്‍ഷവും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്ക്കും നിയമാനുസൃത ഇളവുണ്ട്.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 1500 രൂപ. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 800 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
വെബ്സൈറ്റ്: www.pgimer.eud.in
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]