
തിരുവനന്തപുരം: കേരളത്തില്‍ പനി ബാധിതര്‍ കൂടുന്നു. സംസ്ഥാനത്ത് 15,493 പേര് കൂടി പകര്‍ച്ചപനി ബാധിച്ച് ചികിത്സ തേടി. എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മരണങ്ങളില്‍ ഓരോന്ന് ഡെങ്കി, എലിപ്പനി, എച്ച് 1 എന്‍ 1 എന്നിവ കാരണമാണെന്ന് കണ്ടെത്തി. ഡെങ്കി, എലിപ്പനി ലക്ഷണങ്ങളുമായുള്ള രണ്ട് വീതവും ജപ്പാന് ജ്വരമാണെന്ന് സംശയിക്കുന്ന ഒരു മരണവും ഇക്കൂട്ടത്തിലുണ്ട്.
ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 317 പേരും എലിപ്പനിയ്ക്ക് 11 പേരുമാണ് ചികിത്സ തേടിയത്. 10 പേരാണ് എച്ച് 1എന്‍ 1 ലക്ഷണങ്ങളുമായി ഇന്നലെ ചികിത്സതേടിയത്. 68 പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു.
ഡെങ്കിപ്പനിക്ക് സമാനമായ വിവിധ പനികള്‍ ഈ വര്‍ഷം ജൂണ്‍ 20 വരെ ബാധിച്ചത് 7906 പേര്‍ക്കാണ്. ഇവരില്‍ 22 പേര് മരിച്ചതായും ആരോഗ്യ മന്ത്രിയുടെ കണക്കുകള്‍ വിശദമാക്കുന്നു. 2013ലും 2017ലും ആണ് ഇതിനുമുമ്പ് കേരളത്തില്‍ ഡെങ്കി ഔട്ട്ബ്രേക്ക് ഉണ്ടായതെന്നാണ് ആരോഗ്യ മന്ത്രി വിശദമാക്കുന്നത്.
പത്തനംതിട്ടയില്‍ ഇന്ന് രാവിലെ ഒരു പനിമരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാറ് എന്ന 56കാരനാണ് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]