
ടൈറ്റൻ സമുദ്രപേടകം അപകടത്തിൽ പെട്ട് അഞ്ച് പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മാതൃകപ്പലിൽ നിന്നുള്ള ശബ്ദരേഖകളും മറ്റു വിവരങ്ങളും പരിശോധിക്കും. കനേഡിയൻ അന്വേഷണ ഏജൻസിയാണ് വിവരങ്ങൾ പരിശോധിക്കുക. ഇതിനായി കപ്പലിന്റെ വോയേജ് ഡാറ്റ റെക്കോർഡറിൽ നിന്നടക്കം ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കപ്പലിൽ വച്ച് തന്നെ ക്രൂവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏജൻസിയുടെ ലക്ഷ്യം ആരെയും പ്രതിയാക്കൽ അല്ലായെന്നും മറിച്ച് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പഠിക്കുകയുമാണെന്ന് കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് മേധാവി കാത്തി ഫോക്സ് വ്യക്തമാക്കി. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടായോ എന്ന് സംഘം പരിശോധിച്ച് വരികയാണ്.
വിഷയത്തിൽ അമേരിക്കൻ കോസ്റ്റ് ഗാർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു മറൈൻ ബോർഡ് രുപീകരിച്ചിട്ടുണ്ടെന്ന് യുഎസ് കോസ്റ്റ് ഗാർഡ് ചീഫ് ഇൻവെസ്റ്റിഗേറ്റർ ക്യാപ്റ്റൻ ജേസൺ ന്യൂബവർ പറഞ്ഞു. കോസ്റ്റ ഗാർഡിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള അന്വേഷണമാണ് ഇത്.
അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങളിലും ബന്ധപ്പെട്ടവരുമായുള്ള അഭിമുഖങ്ങളിലുമാണ് അന്വേഷണത്തിന്റെ അദ്യ ഘട്ടത്തിൽ ശ്രദ്ധയൂന്നുക. ആവശ്യമെങ്കിൽ സാക്ഷികളിൽ നിന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും. അതിനുശേഷം തെളിവുകളും നിഗമനങ്ങളും ശുപാർശകളും സഹിതം റിപ്പോർട്ട് നൽകും.
യുഎസ് കോസ്റ്റ് ഗാർഡിനെ കൂടാതെ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് , ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ, ഫ്രഞ്ച് മറൈൻ കാഷ്വാലിറ്റി ഇൻവെസ്റ്റിഗേഷൻ ബോർഡ്, യുണൈറ്റഡ് കിംഗ്ഡം മറൈൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് എന്നീ ഏജൻസികളാണ് നിലവിൽ അന്വേഷണം നടത്തുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്തലാണ് അന്വേഷണത്തിന്റെ പ്രാഥമിക ലക്ഷ്യം. തുടർ നടപടികൾ എങ്ങനെ സ്വീകരിക്കണമെന്ന് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ടൈറ്റന്റെ ഘടന സംബന്ധിച്ചും സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച സംബന്ധിച്ചും വ്യപാക വിമർശനം ഉയരുന്നതിനിടെയാണഅ വിവിധ ഏജൻസികളുടെ അന്വേഷണം നടക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]