
ഡെറാഡൂൺ: കോവർ കഴുതയെ ബലംപ്രയോഗിച്ച് കഞ്ചാവ് വലിപ്പിച്ച കേസിൽ ഉടമ അറസ്റ്റിൽ. കഞ്ചാവ് നിറച്ച സിഗരറ്റിൽ നിന്നുള്ള പുക രണ്ട് യുവാക്കൾ ചേർന്ന് കോവർ കഴുതയെ വലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെയാണ് നടപടി.കേദാർനാഥിലേയ്ക്കുള്ള യാത്രക്കിടെയായിരുന്നു ക്രൂര പ്രവൃത്തി. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഭവം നടന്നത് കേദാർനാഥിന് 16 കിലോമീറ്റർ അകലെയുള്ള ചോട്ടി ലിൻചോളിയിലെ താരു ക്യാമ്പിലാണെന്ന് കണ്ടെത്തി. കോവർ കഴുതയുടെ ഉടമയായ രാകേഷ് സിംഗ് റാവത്ത് ആണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.കഴുതകളെയും കുതിരകളെയുമാണ് മല കയറുന്നതിനും ചുമട് എടുക്കുന്നതിനായും മറ്റും കേദാർനാഥിൽ ഉപയോഗിക്കുന്നത്. കൂടുതൽ ചുമട് ചുമക്കാനാണ് ഇത്തരത്തിൽ മയക്കുമരുന്ന് നൽകുന്നതെന്നാണ് വിവരം. മയക്കുമരുന്ന് നൽകുന്നതോടെ കഴുതയുടെ ഇന്ദ്രിയങ്ങൾക്ക് മരവിപ്പ് അനുഭവപ്പെടും. കേദർനാഥ് യാത്രയുടെ ആദ്യ ദിവസങ്ങളിൽ തന്നെ അറുപതിലേറെ കോവർ കഴുതകൾ ചത്തിട്ടുണ്ടെന്ന് വീഡിയോ പങ്കുവച്ച് സമൂഹമാദ്ധ്യമ ഉപഭോക്താവ് പറയുന്നു. കോവർ കഴുതയെ ബലം പ്രയോഗിച്ച് കഞ്ചാവ് വലിപ്പിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സൈബർ ലോകം ആവശ്യപ്പെടുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]