
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മെഷീന് എര്‍ലിങ് ഹാലണ്ടിന് പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റ സീസണില്‍ തന്നെ സിറ്റിക്കായി 35 മത്സരങ്ങളില്‍നിന്ന് 36 ഗോളുകള്‍ നേടി നോര്‍വീജിയന്‍ താരം റെക്കോഡ് കുറിച്ചിരുന്നു. ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് 22കാരന് സ്വന്തമാക്കിയത്. ആന്‍ഡി കോളും അലന് ഷിയററും പങ്കിട്ട മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള 34 ഗോളുകളുടെ റെക്കോഡാണ് തകര്‍ത്തത്. സീസണില്‍ എട്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം കിരീടനേട്ടത്തില്‍ ഹാലണ്ടിന്റെ പ്രകടനം നിര്‍ണായകമായി.
സീസണില്‍ സിറ്റിക്കായി താരം വലകുലുക്കാത്തത് വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രം. പൊതുജനങ്ങളും 20 പ്രീമിയര്‍ ലീഗ് ക്ലബുകളുടെ നായകന്മാരും ഫുട്ബാള്‍ വിദഗ്ധരുടെ പാനലും ചേര്‍ന്നാണ് താരത്തെ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തത്. ഫുട്ബാള്‍ റൈറ്റേഴ്സ് അസോസിയേഷന് ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനും ഹാലണ്ട് അര്‍ഹനായിരുന്നു. 80 ശതമാനം വോട്ടുകളാണ് താരം നേടിയത്.അവസാന നാല് സീസണിലും സിറ്റി താരങ്ങള്‍ക്ക് തന്നെയായിരുന്നു പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. 2019-20, 2021-22 വര്‍ഷങ്ങളില്‍ കെവിന് ഡി ബ്രൂയ്നും 2020-21ല്‍ റൂബന്‍ ഡയസുമാണ് ഈ പുരസ്കാരം നേടിയത്. 2011-12ല്‍ വിന്‍സെന്റ് കൊമ്പനിയും സിറ്റിക്കു വേണ്ടി പുരസ്കാരം നേടിയിരുന്നു.
The post പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിനര്‍ഹനായി എര്‍ലിങ് ഹാലണ്ട് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]