
കോഴിക്കോട്: കോഴിക്കോട് ജില്ലയിലും കാട്ട് പോത്ത് ആക്രമണം. താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
കട്ടിപ്പാറ സ്വദേശി റിജേഷിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. റബര്‍ ടാപ്പിംഗിനിടിയിലാണ് കാട്ടുപോത്ത് യുവാവിനെ ആക്രമിച്ചത്. റിജേഷ് സംസാര ശേഷിയില്ലാത്ത യുവാവാണ്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
: അരിക്കൊമ്ബന്റെ കഴുത്തില്‍ ആ റേഡിയോ കോളര്‍ ഇല്ലായിരുന്നെങ്കില്‍ ‘എനക്ക് അറിയില്ല ‘എന്ന സ്ഥിരം ഡയലോഗ് കാച്ചാമായിരുന്നു
മുന്‍പ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കോട്ടയത്ത് രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. കണമല സ്വദേശികളായ തോമസ്, ചാക്കോ എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ തോട്ടത്തില്‍ റബര്‍ വെട്ടുകയായിരുന്ന തോമസിനെയാണ് കാട്ടുപോത്ത് ആദ്യം ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ പരിക്കേറ്റ വിവരം തോമസ് തന്നെയാണ് പ്രദേശവാസികളെ അറിയിച്ചത്. ഇതിന് ശേഷമാണ് വീട്ടുമുറ്റത്ത് നിന്നിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിച്ചത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായാണ് കാട്ടുപോത്തില്‍ നിന്നും അന്ന് രക്ഷപ്പെട്ടത്. ചാക്കോയ്ക്ക് സംഭവസ്ഥലത്ത് വെച്ചും തോമസിന് ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേയുമാണ് ജീവന് നഷ്ടമായത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]