
ന്യൂഡൽഹി: സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് തെറ്റുതിരുത്തൽ നടപടികൾ സ്വീകരിച്ച് അവ വ്യക്തമാക്കിക്കൊണ്ട് സെപ്റ്റംബറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ബിഹാർ, മധ്യപ്രദേശ് സർക്കാറുകളോട് കേന്ദ്ര സർക്കാർ നിർദേശം. ഈ സംസ്ഥാനങ്ങൾ സമർപ്പിച്ച കഴിഞ്ഞ വർഷത്തെ കണക്കുകളിലാണ് പ്രശ്നങ്ങളുള്ളത്. പ്രധാൻമന്ത്രി പോഷൻ ശക്തി നിർമാൺ പദ്ധതിയുടെ പ്രൊജക്ട് അപ്രൂവൽ ബോർഡ് യോഗത്തിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്.
കേരളം സമർപ്പിച്ച കണക്കുകൾ അവിശ്വസനീയമാണെന്നും കണക്കുകൾ കൃത്യമാണോ എന്നറിയാൻ ഒരു സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച 2022-23 വർഷത്തെ ഉച്ചയൂൺ വിവരങ്ങൾ കൃത്രിമമായി തയാറാക്കിയതാണെന്നാണ് സംശയിക്കുന്നത്. മധ്യപ്രദേശിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 68.78 ശതമാനം ഉച്ചയൂൺ നൽകിയെന്നും ആറ് മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ 68.86 ശതമാനം നൽകിയെന്നുമാണ് കണക്ക്. എൽ.പി തലത്തിൽ സംസ്ഥാനത്തെ 22 ജില്ലകളും യു.പി തലത്തിൽ 21 ജില്ലകളും 65ശതമാനം എന്ന കണക്കാണ് കാണിച്ചിരിക്കുന്നത്. ഈ കണക്ക് കൃത്രിമമായി ഉണ്ടാക്കിയതും അവിശ്വസനീയവുമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ എജുക്കേഷൻ ആന്റ് ലിറ്ററസി വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു.
ഉച്ചഭക്ഷണം കൂടുതൽ പേരിലെത്തിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാനും അതിനായി നടത്തിയ ശ്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് സെപ്തംബറിൽ റിപ്പോർട്ട് നൽകാനുമാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net