
കുമളി: അരിക്കൊമ്പൻ നിലവിലെ സഞ്ചാര പാത ചിന്നക്കനാല്‍ ലക്ഷ്യമാക്കിയാണെന്ന് സൂചന. നിലവില്‍ തമിഴ്നാട് വനമേഖലയിലുള്ള അരിക്കൊമ്പന് കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ കുമളിക്ക് എട്ട് കിലോമീറ്റര്‍ മാത്രം അകലത്തിലെത്തിയെന്ന് ജിപിഎസ് സിഗ്നലില്‍ വ്യക്തമായി. ജിപിഎസ് റേഡിയോ കോളര്‍ ഘടിപ്പിച്ച അരിക്കൊമ്പനെ കേരള തമിഴ്നാട് വനംവകുപ്പുകള്‍ നിരീക്ഷിച്ച് വരികയാണ്.
ആന ലോവര്‍ ക്യാംപിലെത്തിയതിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. ലോവര്‍ ക്യാമ്പില്‍ നിന്ന് ചിന്നക്കനാലിലേക്ക് 80 കിലോമീറ്റര്‍ ആണ് ഉള്ളത്. ഇതില്‍ 40 കിലോമീറ്റര്‍ പരിധി അരിക്കൊമ്പന് ചിന്നക്കനാലില്‍ ഉണ്ടായിരുന്നപ്പോള്‍ സഞ്ചരിക്കുന്ന വനമേഖലയാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിചിത മേഖലയാണ് ഈ 40 കിലോമീറ്റര്‍. തമിഴ്നാട്ടിലെ തേനി ഡിവിഷന് കീഴിലുള്ള രണ്ട് റിസര്‍വ് ഫോറസ്റ്റുകളാണ് ബാക്കി 40 കിലോമീറ്റര്‍. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് നടന്നെത്താവുന്ന ദൂരത്തിലാണ് ലോവര്‍ ക്യാംപ്.
രണ്ട് ദേശീയ പാതകളും ഒരു അന്തര്‍ സംസ്ഥാന പാതയും മുറിച്ചുകടക്കേണ്ടതുണ്ട് ചിന്നക്കനാലിലേക്കെത്താന്‍. എന്നാല്‍ ഒരു ദേശീയ പാത ഇതിനോടകം ആന മുറിച്ചുകടന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]