
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എഐ ക്യാമറ പദ്ധതി നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യത്തെപറ്റി സര്‍ക്കാര്‍ പരിശോധിക്കണം. അസൗകര്യങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ രണ്ട് വശങ്ങളുണ്ട്. എഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ട്. അഭ്യൂഹങ്ങളില്‍ പ്രതികരിക്കുന്നില്ല. സത്യം പുറത്തുവരട്ടെ എന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി. അതേസമയം എഐ ക്യാമറ വിവാദത്തില്‍ തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഇന്ന് ഉന്നതാധികാരസമിതി യോഗം ചേര്‍ന്നു.
എഐ ക്യാമറ അഴിമതി ആരോപണത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എഐ ക്യാമറ ഇടപാടിന് പിന്നിലെ അഴിമതി സംബന്ധിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതെന്ത് എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇക്കാര്യത്തിലെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്നാണ് പ്രതിപക്ഷ ആവശ്യം. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐ ക്യാമറ ഇടപാട് സംബന്ധിച്ച രേഖകള്‍ ദിനം പ്രതി പുറത്തുവിടുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. എഐ ക്യാമറ വിവാദത്തില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഉത്കണ്ഠയില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് ബുധനാഴ്ച പറഞ്ഞിരുന്നു.
വിജിലന്‍സ് അന്വേഷണം നല്ലതിനാകും. മേശയ്ക്ക് അടിയിലെ ഇടപാടുകള്‍ ഞങ്ങളാരും നടത്തിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പുറത്തുവരട്ടെ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഉപകരാറുകളില്‍ ആര്‍ക്കെങ്കിലും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത് ഒരു ഏജന്സിയുമായിട്ടാണെന്നുമായിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]