
ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.
Vmedia മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
https://play.google.com/store/apps/details?id=com.v.media
ടെലഗ്രാമിൽ ജോയിൻ ചെയ്യൂ
Dailyhunt
തിരുവനന്തപുരം:ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ(36) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുകയായിരുന്നു യുവാവ്.
പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപം രാവിലെ 7.30നായിരുന്നു സംഭവം. കണ്ണൂരിൽ മരപ്പണിക്കാരനാണ് ആനന്ദ്. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിൽ നിന്നു പല്ല് തേക്കുന്നതിനിടയിൽ കാറ്റിൽ അടഞ്ഞ ട്രെയിനിന്റെ വാതിൽ തട്ടി ആനന്ദ് തെറിച്ചു വീഴുകയായിരുന്നു എന്നാണ് റെയിൽവേ അധികൃതരിൽ നിന്നു ലഭിച്ച വിവരമെന്ന് യുവാവിന്റെ സഹോദരൻ അനൂപ് കൃഷ്ണൻ പറഞ്ഞു.
യുവാവിന്റെ മൃതദേഹം രാത്രി വിശ്വപുരത്തെ കുടുംബ വീട്ടിലേക്കു കൊണ്ടു വന്നു. സംസ്കാരം ഇന്ന് നടത്തും. കരിഞ്ച കിഴക്കുംകര പുത്തൻ വീട്ടിൽ കൃഷ്ണൻ ആശാരി അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആനന്ദ്. ഭാര്യ കണ്ണൂർ സ്വദേശി അഞ്ചുന. മകൻ: ആത്മദേവ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net