
തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മൊബൈല്‍ഫോണ്‍ കമ്ബനി ഷവോമി ഇന്ത്യ.
അന്വേഷണത്തില്‍ സഹകരിക്കുമെന്ന് കമ്ബനി അറിയിച്ചു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഷവോമി ഇന്ത്യ പറഞ്ഞു.
കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചത് രാസ സ്ഫോടനം (കെമിക്കല്‍ ബ്ലാസ്റ്റ്) എന്നാണ് പ്രാഥമിക വിവരം. ഫോറന്‍സിക് പരിശോധയിലാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. അമിത ഉപയോഗത്തെ തുടര്‍ന്ന് ഫോണിന്റെ ബാറ്ററി ചൂടായി രാസവസ്തുക്കള്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
തിരുവില്വാമല പട്ടിപ്പറമ്ബ് കുന്നത്തുവീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യശ്രീ. ഡിസ്പ്ലെയുടെ വിടവുകളിലൂടെ കുട്ടിയുടെ മുഖത്തേയ്ക്ക് വെടിയുണ്ട കണക്കെയായിരുന്നു സ്ഫോടനം ഉണ്ടായത്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ ഫോണിന് കാര്യമായ കേടുപാടുകളില്ല. പൊട്ടിത്തെറിയില്‍ ആദിത്യ ശ്രീയുടെ മുഖവും,ഫോണ്‍ ഉപയോഗിച്ചിരുന്ന കൈ വിരലുകളും തകര്‍ന്നു. അതേസമയം ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി ഫോണ്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]