
പോലീസ് കസ്റ്റഡി മരണങ്ങൾ വീണ്ടും ആവർത്തിക്കുകയാണ് കേരളത്തിൽ . പോലീസിന്റെ മൃഗീയമായ ഇടപെടലിൽ അനേകം ജീവനുകൾ ഇതിനകം പൊലിഞ്ഞു പോയിട്ടുണ്ട് . ഈ വാർത്തകൾ കേൾക്കുമ്പോൾ തന്നെ പോലീസിനെ പേടിയോടെയാണ് എല്ലാവരും നോക്കി കാണുന്നത് . പോലീസിന്റെ അനാസ്ഥ മൂലം കസ്റ്റഡിയിൽ ആയിരുന്ന പ്രതി കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. തൃപ്പുണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന വ്യക്തിയാണ് മരണപ്പെട്ടത് .
വാഹന പരിശോദയ്ക്കിടയിൽ പോലീസ് കൈകാണിച്ചിട്ടു വാഹനം നിർത്താതെ പോയതിൽ പോലീസ് ഇരുമ്പനം സ്വദേശി മനോഹരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു . ശനിയാഴ്ച രാത്രി പോലീസ് ജീപ്പിൽ മനോഹരനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മനോഹരനെ കൊറേ നേരം പോലീസ് സ്റ്റേഷനിൽ നിർത്തുകയായിരുന്നു . പിന്നീട ആണ് മനോഹരൻ കുഴഞ്ഞു വീണത് , ഉടൻ തന്നെ ആംബുലൻസ് വിളിച്ചു തൃപ്പുണിത്തുറ താലൂക് ആശുപത്രിയിൽ എത്തിച്ചു ,അവിടെ നിന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മനോഹരൻ മരണമടയുകയായിയിരുന്നു . സംഭവത്തിൽ തൃപ്പൂണിത്തുറ എസ് ഐ ജിമി ജോസിനെ സസ്പെൻഡ് ചെയ്തു . സംഭവത്തിൽ വിശദ റിപ്പോർട്ട് നൽകാൻ ജില്ലാ ക്രൈം ബ്രാഞ്ച് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട് .
മനോഹരന്റെ മരണത്തിൽ നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ് . ഈ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു പോലീസുകാർക്ക് എതിരെ നടപടി എടുക്കേണം എന്നും നാട്ടുകാർ ആവശ്യപ്പെടയുന്നു .
സംഭവത്തിന്റെ ദൃക്സാക്ഷിയായ രമയുടെ വാക്കുകൾ ഇങ്ങനെയാണ് : അവിടെ ബഹളം കേട്ടാണ് ഞാൻ ഓടിച്ചെന്നത് . സ്ഥലത്തു മൂന്ന് പോലീസ്കാർ ഉണ്ടായിരുന്നു . വണ്ടി കൈകാണിച്ചാൽ നിർത്താൻ പാടില്ലേൽ എന്ന് ചോദിച്ചു . സാറെ ഞാൻ പേടിച്ചിടാന് നിർത്താഞ്ഞതെന്നു മനോഹരൻ പോലീസിനോട് പറഞ്ഞു . വണ്ടി വെക്കാനുള്ള സാവകാശപ്പോലും കൊടുത്തില്ല . വണ്ടി നിർത്തി ഹെൽമെറ്റ് ഊരിയപ്പോൾ തന്നെ മുഖത്തു അടിക്കുകയായിരുന്നു . മുഖത്തു അടിയേറ്റപ്പോൾ തന്നെ മനോഹരം നിന്ന് വിറച്ചിരുന്നു .പിന്നാലെ മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കി
അവർ യന്ത്രംവെച്ചു ഊതിപ്പിച്ചു എന്നും എന്നാൽ മദ്യപിച്ചിട്ടില്ലന് കണ്ടപ്പോൾ അമിത വേഗത്തിൽ അപകടകരമായി വാഹനം ഓടിച്ചു എന്ന് പറഞ്ഞു 1000 പിഴ അടപ്പിച്ചു . സംഭവത്തിൽ പോലീസിന്റെ ഇടപെടൽ ഭയന്നിട്ടാവും മരണപ്പെട്ടത് എന്നാണു കരുതുന്നത്.
അലക്ഷ്യമായി വാഹനം ഓടിച്ചു വന്നപ്പ്പോൾ കൈകാണിച്ചിട് നിർത്താഞ്ഞകൊണ്ടാണ് സ്റ്റേഷനെലേക്ക് വിളിച്ചു വരുത്തിയതെന്നു പോലീസ് പറയുന്നത് . എന്നാൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത് .പോലീസിന്റെ ക്രൂരമായ പെരുമാറ്റം തന്നെയാണ് മരണത്തിനു പിന്നിലെ കാരണം എന്ന് വ്യക്തമാകുന്നത് . സാദാരണ ജനങളുടെ മേൽ പിഴ കെട്ടിവെച്ചു സർക്കാരിന്റെ കീശ നിറക്കാൻ വേണ്ടി നോക്കിയപ്പോൾ പൊലിഞ്ഞു പോയത് ഒരു കുടുംബവും അതിലെ ഒരു ജീവനും മാത്രം .
തിരുവല്ലോം കസ്റ്റഡി മരണം, വടകര സജീവൻ കസ്റ്റഡി മരണം ,നെടുങ്കണ്ടം എന്നീ സമാന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട് എങ്കിലും ഇത് തുടർ കഥയായി മാറുകയാണ് . സംഭവത്തിൽ കാരണകാറായ പോലീസ്കർക്കു എതിരെ സർക്കാർ യാതൊരു ശിക്ഷ നടപടി എടുത്തിട്ടില്ല .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]