
തൊടുപുഴ: അധ്യാപികയായ അനുമോളുടെ കൊലപാതക കേസിൽ പ്രതിയായ ഭർത്താവ് വിജേഷ് പിടിയിൽ . അനുമോളുടെ മരണത്തിനു ശേഷം ഒളിവിൽ ആയിരുന്ന വിജേഷിനെ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പിടികൂടിയത് . പ്രതിയുടെ മൊബൈൽ ഫോൺ വനത്തിൽ നിന്നും കണ്ടെത്തിയിരുന്നു . ടവർ ലൊക്കേഷൻ ഉപയോഗിച്ച പിടിക്കപെടാതെ ഇരിക്കാൻ മൊബൈൽ ഫോൺ വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു . മകളെ ബന്ധു വീട്ടിൽ എത്തിച്ചിട്ടാണ് പ്രതി ഒളിവിൽ പോയത് .
കഴിഞ്ഞ ആഴ്ചയിൽ ആണ് അനുവിന്റെ മൃദദേഹം വീടിന്റെ കട്ടിലിനടിയിൽ നിന്നും കണ്ടെടുത്തത് . അനുവിന്റെ മരണം തലക്കു അടിയേറ്റും രക്തം വാർന്നു ആണെന്നാണ് പ്രാഥമിക നിഗമനം . വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. കേസിലെ പ്രതിയായ ഭർത്താവ് വിജേഷിനെ കഴിഞ്ഞ ദിനം തൊട്ടു കാണ്മാനില്ലായിരുന്നു . നീണ്ട തിരച്ചിലിനു ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]