
മനാമ: ശിരോവസ്ത്രം ധരിച്ച സ്ത്രീയെ തടഞ്ഞുവെന്ന ആരോപണത്തെ തുടര്‍ന്ന് ബഹ്റൈനിലെ അഡ്ലിയയിലുള്ള ഇന്ത്യന്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടി. ജീവനക്കാരന് ശിരോവസ്ത്രം ധരിച്ച സ്ത്രീയെ തടയുന്ന വീഡിയോ വൈറലായിരുന്നു. ബഹ്റൈന്‍ ടൂറിസം ആന്റ് എക്ഹിബിഷന് അതോറിറ്റി(ബിടിഇഎ) അന്വേഷണം ആരംഭിച്ചതായി ബഹ്റൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ ഡ്യൂട്ടി മാനേജറെ റെസ്റ്റോറന്റ് സസ്പെന്‍ഡ് ചെയ്തു. ആളുകള്‍ക്കെതിരായ എല്ലാ വിവേചനങ്ങളെയും തള്ളിക്കളയുന്നതായി ബിടിഇഎ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്ഥാപനം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഡ്യൂട്ടി മാനേജരെ സസ്പെന്‍ഡ് ചെയ്തതായി ഇന്‍സ്റ്റഗ്രാമിലാണ് റെസ്റ്റോറന്റ് വാര്‍ത്താ കുറിപ്പിറക്കിയത്.
മനേജര്‍ ഇന്ത്യക്കാരനെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനിടയിലെത്തിയ വാര്‍ത്ത ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]