
മൊറാദാബാദ് :ഉത്തർപ്രദേശിലെ മൊറാദാബാദ് ആഗോളതലത്തിൽ ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗാം അടുത്തിടെ പുറത്തിറക്കിയ 2022 ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൊറാദാബാദിൽ 114 ഡെസിബെൽ ശബ്ദമലിനീകരമാണ് രേഖപ്പെടുത്തിയത്.
ഏറ്റവും ഉയർന്ന ആവൃത്തി ശബ്ദ മലിനീകരണം രേഖപ്പെടുത്തി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയാണ്. 119 ഡെസിബെൽ ശബ്ദമലിനീകരമാണ് ഇവിടെ രേഖപ്പെടുത്തിയത്. 105 ഡെസിബെൽ രേഖപ്പെടുത്തിയ പാകിസ്താൻ തലസ്ഥാനമായ ഇസ്ളാമാബാദാണ് മൂന്നാം സ്ഥാനത്ത്.
ലോകമെമ്പാടുമുള്ള 61 നഗരങ്ങളെ പരാമർശിച്ചു കൊണ്ടുള്ള ശബ്ദ മലിനീകരണ റിപ്പോർട്ട് പ്രകാരം പട്ടികയിൽ ഉൾപ്പെട്ട ആദ്യ 13 നഗരങ്ങൾ ദക്ഷിണേന്ത്യയിൽ നിന്നാണ്. ഇതിൽ അഞ്ചെണ്ണവും ഇന്ത്യയിലാണ്. മൊറാദാബാദിന് പുറമെ കൊൽക്കത്ത, ഡൽഹി, ബംഗാളിലെ അസൻസോൾ, ജയ്പൂർ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യൻ നഗരങ്ങൾ.
The post ഉത്തർപ്രദേശിലെ മൊറാദാബാദ് ആഗോളതലത്തിൽ ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]