
കൊല്ലം: പിഞ്ച് കുഞ്ഞിനെ മറയാക്കി സംസ്ഥാനത്തേക്ക് 25 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പടെയുള്ളവര്‍ പിടിയില്‍. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുന്നു എന്ന് വ്യാജേനയാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. വിശാഖപട്ടണത്ത് നിന്നും കൊല്ലത്തേക്കാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. കഞ്ചാവ് കടത്തുന്നതിനായി ഇവര്‍ രണ്ട് വയസുള്ള കുഞ്ഞിനെയും മറയാക്കിയിരുന്നു. ദേശീയ പാതയിലെ നീണ്ടകരയില്‍ പെട്രോള്‍ പമ്പില്‍ വച്ച് പുലര്‍ച്ചെയാമ് കാര്‍ പോലീസ് തടഞ്ഞത്. കാറിനുള്ളില്‍ വാതിലിന്റെ വശങ്ങളിലായിരുന്നു കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചത്.
20 പൊതികളിലായി 25 കിലോ കഞ്ചാവ് ഉണ്ടായിരുന്നു. സ്ത്രീയും കുഞ്ഞും ഉള്ളതിനാല്‍ പുറമെ നിന്ന് നോക്കിയാല്‍ സംശയം തോന്നാത്ത രീതിയിലായിരുന്നു കഞ്ചാവ് കടത്തെന്ന് പൊലീസ് പറയുന്നു. കാറിനുള്ളില്‍ ഉണ്ടായിരുന്ന ചിറയന്‍കീഴ് സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, പെരിനാട് സ്വദേശി അഭയ് സാബു എന്നിവരാണ് അറസ്റ്റിലായത്. തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുന്നുവെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൊല്ലം ശാസ്ത്രീ ജംഗ്ഷനില്‍ താമസിക്കുന്ന ഉണ്ണിക്കൃഷ്ണന് വേണ്ടിയാണ് ദമ്പതികള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് സ്ഥിരീകരിച്ചു. പിന്നിട് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]