
മസ്കറ്റ്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിലെ മരണ സംഖ്യ ഉയരുന്നു. പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ ആറായി. അഞ്ച് പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. നാല് പേര് ചികിത്സയിലാണ്.
ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തിലെ അല്‍-ആര്‍ദ് പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. നിരവധിപേര്‍ ഇനിയും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി രക്ഷാ സംഘത്തിന്റെ നേതൃത്വത്തില്‍ തെരിച്ചില്‍ തുടരുകയാണ്.
55ഓളം തൊഴിലാളികള്‍ പ്രദേശത്ത് ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തണമെന്ന് ജനറല്‍ ഫെഡറേഷന് ഓഫ് ഒമാന്‍ വര്‍ക്കേഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]