
ക്രൈസ്റ്റ്ചര്‍ച്ച്: വനിത ഏകദിന ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്. പ്രാഥമിക റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ മൂന്ന് വിക്കറ്റിന് തോറ്റു. ആവേശകരമായ മത്സരത്തിന്റെ അവസാന പന്തിലാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തത്. ഇതോടെ പോയിന്റ് ടേബിളില്‍ ഇന്ത്യയെ മറികടന്ന് വെസ്റ്റിന്‍ഡീസ് സെമിയിലെത്തി. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും മറ്റു സെമി ഫൈനലിസ്റ്റുകള്‍. സ്കോര്‍: ഇന്ത്യ- 274/7 (50 ഓവര്‍). ദക്ഷിണാഫ്രിക്ക- 275/7 (50).
ഓപ്പണര്‍മാരായ സ്മൃതി മന്ദാന (71), ഷഫാലി വര്‍മ്മ (53), ക്യാപ്റ്റന്‍ മിതാലി രാജ് (68), ഹര്‍മന്‍പ്രീത് (48) എന്നിവരുടെ ഉശിരന്‍ ബാറ്റിംഗിലൂടെയാണ് ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.
എന്നാല്‍ ലൗറ വോള്‍വാര്‍ട്ടും (80), ലാറ ഗുഡാളും (49), മിഗ്നന് ഡു പെരസും(52 നോട്ടൗട്ട്), മരിസാനെ കാപ്പും (32) മിന്നിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പെണ്‍പട ജയം ഉറപ്പിച്ചു. ഡു പെരസിന്റെ സമചിത്തത ദക്ഷിണാഫ്രിക്കന്‍ ജയത്തില്‍ നിര്‍ണായകമായിത്തീര്‍ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]