
ഇടുക്കി> ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വെടിവെയ്പ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി തട്ടുകട ഉടമ സൗമ്യ.വെടിയേറ്റവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സൗമ്യ പറഞ്ഞു.ഭക്ഷണം ചോദിച്ച് കടയില്‍ തര്‍ക്കമുണ്ടായെന്നും പിന്നീട് ഭക്ഷണം തീര്‍ന്നുപോയി എന്നറിയിച്ചതാണ് പ്രകോപനമുണ്ടാവാന്‍ കാരണമെന്നും സൗമ്യ പറഞ്ഞു.
അതേസമയം , യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച നാടന്‍ തോക്കുപയോഗിച്ചാണ് വെടിവെ ച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് വെടിവയ്പില്‍ മരിച്ചത്. സാബുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]