
തിരുവനന്തപുരം> സിൽവർ ലൈൻ പദ്ധതിക്കു പകരം സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് വിമാന സർവീസ് നടത്തിയാൽ മതിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അങ്ങനെയായാൽ 15 വർഷം കഴിയുമ്പോൾ കേരള എയർലൈൻസ് തുടങ്ങാനാകും. കെ റെയിൽ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. പദ്ധതി ഒരുകാരണവശാലും നടപ്പാക്കാൻ യുഡിഎഫ് അനുവദിക്കില്ല. മുഖ്യമന്ത്രിക്കു ചർച്ചയ്ക്കു വിളിച്ചാൽ ബദൽ നിർദേശം നൽകുമായിരുന്നു. ഇനി ചർച്ചയ്ക്കു വിളിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിലെ ഡിജിറ്റൽ അംഗത്വവിതരണം എല്ലാവർക്കും പരിചിതമല്ലാത്തതിനാലാണ് വേഗത കുറഞ്ഞത്. അംഗത്വം വർധിപ്പിച്ച് തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് ആലോചിക്കുന്നത്. അംഗത്വത്തിലെ വ്യാജൻ പരിശോധിക്കാൻ സംവിധാനമുണ്ടാകുമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]