
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്ത്യ പൂര്‍ണമായി പുനരാരംഭിക്കുമ്പോള്‍ തിരികെയെത്തുക 66 എയര്‍ലൈനുകള്‍. കോവിഡിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്.
കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നാല്പ്പതില് അധികം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ഇന്ത്യയില്‍ ഇന്നു മുതല്‍ സര്‍വീസ് നടത്തും. ആഴ്ചയില്‍ 3249 പറക്കലുകളുണ്ടാവും.
505 സര്‍വീസുകളുമായി ഇന്‍ഡിഗോയാണ് മുന്നില്‍ നില്ക്കുക. എയര്‍ ഇന്ത്യ 361ഉം എയര്‍ ഇന്ത്യ എക്സ്പ്രസ് 340ഉം എമിറേറ്റ്സ് 170ഉം വീതം പറക്കലുകള്‍ നടത്തും. എന്നാല്‍ ചൈനീസ് വിമാന കമ്പനികളൊന്നും സര്‍വീസ് തുടങ്ങിയിട്ടില്ല.
വിമാന സര്‍വീസുകള്‍ വര്‍ധിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് താഴുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇന്ധന വില ഉയരുന്നതിനാല്‍ ഇത് എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]