
ലിവിവ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മൂക്കിന് താഴെ റഷ്യയുടെ മിസൈല്‍ ആക്രമണം. ഉക്രൈനില്‍ ആക്രമണം നടത്തുന്ന റഷ്യക്കെതിരെ ഉപരോധങ്ങള്‍ കടുപ്പിച്ച് അമേരിക്കയും സഖ്യകക്ഷികളും മുന്നോട്ട് പോകുമ്പോഴാണ് പടിഞ്ഞാറന്‍ ഉക്രൈനിലെ ലിവിവില്‍ റഷ്യയുടെ ആക്രമണം. ഉക്രൈന് ഭരണകൂടവുമായി ചര്‍ച്ച നടത്താനായി പോളണ്ടിലെ വാര്സോവിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് എത്തിയിരിക്കുന്നത്.
വാര്‍സോയില്‍ നിന്നും കേവലം 400 കിലോമീറ്റര്‍ ദൂരം മാത്രമാണ് ലിവിവിലേക്കുള്ളത്. അമേരിക്കന്‍ ഭരണകൂടത്തെ മാത്രമല്ല ലോക രാഷ്ട്രങ്ങളെ ആകെ തന്നെ അമ്പരിപ്പിച്ച പ്രഹരമാണ് റഷ്യ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന സമയത്ത് ഇത്തരമൊരു ആക്രമണം പോളണ്ടിന്റെ തൊട്ടടുത്ത പ്രദേശങ്ങളിലുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 400 കിലോമീറ്റര്‍ ദൂരപരിധി എന്നത് മിസൈലുകളെ സംബന്ധിച്ച് ചെറിയ ദൂരപരിധിയാണ്.
തുടരെ തുടരെ മൂന്ന് സ്ഫോടന പരമ്പരകളാണ് ശനിയാഴ്ച ഉച്ചയോടെ ലിവിവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉക്രൈന് പണവും ആയുധങ്ങളും നല്‍കിയും റഷ്യയെ ഉപരോധിച്ചും അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന നീക്കം ഇനിയും തുടര്‍ന്നാല്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റുമെന്ന സന്ദേശമാണ് റഷ്യ ഇതുവഴി നല്കാന് ശ്രമിച്ചതെന്നാണ് നയതന്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നത്. ലിവിവില്‍ റഷ്യന്‍ ആക്രമണം വിവരം അറിഞ്ഞ ബൈഡനും അമ്പരന്നു പോയതായാണ് റിപ്പോര്‍ട്ട്. ബൈഡന് തുടര്‍ച്ചയായി പുടിനും റഷ്യക്കും എതിരായി നടത്തുന്ന പരാമര്‍ശങ്ങളിലും റഷ്യക്ക് ശക്തമായ പ്രതിഷേധമാണുള്ളത്.
അത് ഏത് രൂപത്തില്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്നതാണ് നിലവിലെ സ്ഥിതി. ലിവിവ് നഗരത്തിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇന്ധന സംഭരണ കേന്ദ്രത്തിലും ഫാക്ടറിയിലും വന്‍ തീപിടുത്തമാണ് ഉണ്ടായത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ കേന്ദ്രം കൂടിയാണ് പോളണ്ട് അതിര്‍ത്തിക്ക് സമീപമുള്ള ഈ പ്രദേശം. പുതിയ സാഹചര്യത്തില്‍, യുക്രെയിനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായെന്നും കിഴക്കന്‍ ഡോണ്‍ബാസ് വിമോചിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ച റഷ്യയുടെ അടുത്ത നീക്കമാണ് ലോകം ഉറ്റുനോക്കുന്നത്.
ഏറ്റവും ഒടുവിലായി ഉക്രൈനിന്റെ ആറ് കമാന്‍ഡ് പോസ്റ്റുകളും മൂന്ന് വിമാനങ്ങളും ഉള്‍പ്പെടെ 117 സൈനിക കേന്ദ്രങ്ങളും തകര്‍ത്തെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പരമാവധി ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയാണ് റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നത്. അമേരിക്ക ഇറാഖ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ ചെയ്ത ബോംബുകളുടെ പെരുമഴയൊന്നും ഉക്രൈനില്‍ റഷ്യ വര്‍ഷിച്ചിട്ടില്ല. അത്തരമൊരു ആരോപണം റഷ്യ വിരുദ്ധരായ പാശ്ചാത്യ മാധ്യമങ്ങള്‍ക്കു പോലും ഇല്ലന്നതാണ് യാഥാര്‍ഥ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]