
കോഴിക്കോട്: മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ ആദ്യ അറസ്റ്റ്. മലപ്പുറം സ്വദേശിയും സ്റ്റോക്ക് ഗ്ലോബല്‍ ട്രേഡിംഗ് കമ്പനി ഉടയുമായ അബ്ദുള്‍ ഗഫൂറാണ് പിടിയിലായത്. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകള്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍നിന്നും 900-ലധികം ആളുകളില്‍നിന്നായി ക്രിപ്റ്റോ കോയിനിലേക്ക് നിക്ഷേപം ആവശ്യപ്പെട്ട് 1,200 കോടിയോളം രൂപ തട്ടിയ കേസാണിത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത്തരത്തിലുള്ള ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇഡിയുടെ കോഴിക്കോട് ഉപമേഖലാ ഓഫിസാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. ജനുവരിയില്‍ അബ്ദുള്‍ ഗഫൂറിന്റെ അടക്കം വീടുകള്‍ ഇഡി പരിശോധിച്ചിരുന്നു. ഇയാള്‍ നേരത്തേ ഒളിവിലായിരുന്നു.
കഴിഞ്ഞദിവസമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയാളുടെ ഓഫിസ് വഴി 39 കോടിയോളം രൂപ വെളുപ്പിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തത്. നിക്ഷേപമായി സ്വീകരിച്ച പണമാണ് വെളുപ്പിക്കാന്‍ നോക്കിയത്. അബ്ദുള്‍ ഗഫൂറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]