
അമരാവതി: തിരുപ്പതിക്ക് സമീപം ചിറ്റൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. തീര്‍ത്ഥാടകര്‍ അടക്കം ഏഴ് പേര് അപടത്തില്‍ മരിച്ചു. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. 45 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച 11.30 ഓടെ ചിറ്റൂര്‍ ജില്ലയിലെ ഭാകരാപേട്ടിലായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി ക്ഷേത്ര നഗരയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഭാകരാപേട്ട്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് തിരുപ്പതി പൊലീസ് സൂപ്രണ്ട് അറിയിച്ചു. മലയടിവാരത്തിലൂടെയുള്ള റോഡിലൂടെ ബസ് സഞ്ചരിക്കുന്നനിടെ വശത്തുള്ള കൈവരി ഇടിച്ചുതകര്‍ത്ത ശേഷം അന്‍പത് അടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് ബസ് പതിച്ചത്. സംഭവസ്ഥലത്തുവച്ചു തന്നെയാണ് ഏഴുപേരും മരിച്ചത്.
ബസില്‍ ഉണ്ടായിരുന്നവരുടെ കരച്ചില് കെട്ടെത്തിയാണ് സമീപവാസികള്‍ എത്തിയും ഫയര്‍ ഫോഴ്സിനെ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചതും. 52 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ആനന്ദപൂര്‍ ജില്ലയിലെ ധര്മവാരത്തുനിന്നുള്ള വിവാഹസംഘവും ബസിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]