
ഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു ഇന്ധവില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയാണ് ഉയര്‍ത്തിയതെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കി. പെട്രോള്‍ ലിറ്ററിന് 55 പൈസയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഇന്ധനവ വില അതീഭീകരമായി തന്നെയാണ് ഉയരുന്നത്.
എകദേശം 25 രൂപ വരെ ഇന്ധന വില ഉര്ന്നേക്കാം എന്നാ വിദഗ്ദരുടെ പ്രവചനം. ഇതോടെ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വര്‍ധിക്കാന്‍ കാരണമാകും. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ കമ്പനികള്‍ക്ക് 19000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]