
റായ്പൂര്‍> ഛത്തീസ്ഗഡില്‍ മകളുടെ മൃതദേഹവും ചുമന്ന് പിതാവ് വീട്ടലേക്ക് നടന്നത് 10
കിലോമീറ്ററിലേറെ ദൂരം. ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയില്‍നിന്നുള്ള ദൃശ്യങ്ങളാണ് വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ലഖന്‍പുരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മരിച്ച ഏഴു വയസുകാരിയായ മകളുടെ മൃതദേഹവും ചുമന്നാണ് പിതാവ് നടന്നത്. സംഭവത്തില്‍ ആരോഗ്യമന്ത്രി ടി.എസ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു.
”ഓക്സിജന്‍ ലെവല്‍ താഴ്ന്ന നിലയിലായിരുന്നു പിതാവ് ഈശ്വര്‍ ദാസ് കുട്ടിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടിക്ക് നല്ല പനിയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ആവശ്യമായ ചികിത്സകള്‍ നല്‍കിയെങ്കിലും രാവിലെ ഏഴരയോടെ കുട്ടി മരിച്ചു. ശവപ്പെട്ടി പെട്ടെന്ന് തന്നെ എത്തിക്കുമെന്ന് അവരോട് അറിയിച്ചിരുന്നെങ്കിലും അവര്‍ കുട്ടിയുടെ മൃതദേഹവും ചുമന്ന് പോവുകയായിരുന്നു”– ആരോഗ്യ കേന്ദ്രത്തിലെ റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്റ് ഡോ. വിനോദ് ഭാര്‍ഗവ് പറഞ്ഞു.
അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ചുമതല നിര്‍വഹിച്ചിട്ടില്ലെങ്കില്‍ അവരെ നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന്
ആരോഗ്യമന്ത്രി പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]