
ന്യൂഡല്‍ഹി> പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനത്തിന് പ്രൈം പോയിന്റ് ഫൗണ്ടേഷന് നല്കുന്ന 2021ലെ സന്‍സദ്രത്ന പുരസ്കാരം കെ കെ രാഗേഷ് ഏറ്റുവാങ്ങി. മഹാരാഷ്ട്ര സദനിലെ ചടങ്ങില്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുശീല്‍ ചന്ദ്ര പുരസ്കാരം സമ്മാനിച്ചു. വീരപ്പമൊയ്ലി, എന്‍ കെ പ്രേമചന്ദ്രന് എന്നിവരടക്കം മൊത്തം 12 പേര്‍ക്കാണ് പുരസ്കാരം നല്‍കിയത്. പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാള് പങ്കെടുത്തു.
രാജ്യസഭയില്‍ 2015-2021 കാലത്ത് അംഗമായിരിക്കെ നടത്തിയ പ്രവര്‍ത്തനമാണ് രാഗേഷിനെ പുരസ്കാരത്തിനു അര്‍ഹനാക്കിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ രാഗേഷ് നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]