
ഡല്‍ഹി: ഇന്ത്യയില്‍ ഇന്ധവില വര്‍ധിക്കാന്‍ കാരണം റഷ്യക്കാരണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. റഷ്യ-ഉക്രൈന് യുദ്ധം കാരണമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് ഇതാണ് ഇന്ത്യയിലും വില വര്‍ധിക്കാര്‍ കാരണമായത് എന്നാണ് നിതിന്‍ ഗഡ്കരിയുടെ വാദം. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഇന്ത്യയിലെ ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിനിടയില്‍, അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യ 2004 മുതല്‍ സ്വയം പര്യാപ്തമാകുന്നതിനുള്ള ശ്രമത്തിലാണ്. അതിന് ശേഷം പെട്രോളിയം ഇറക്കുമതി കുറയ്ക്കും.
കാരണം ഇന്ത്യയ്ക്ക് ഉടന്‍ തന്നെ 40,000 കോടി രൂപയുടെ എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ എന്നിവയുടെ ഉത്പാദന സമ്പദ്വ്യവസ്ഥ ഉണ്ടാകും. മാത്രമല്ല ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഫ്ളെക്സ്-ഫ്യുവല്‍ എഞ്ചിനുകളുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്, അവ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേന കൂട്ടുകയാണ്. തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍ ഡീസല്‍ വില കൂട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]