
ബംഗളൂരു: സ്കൂള്‍ പരീക്ഷയില്‍ കോപ്പിയടിച്ചത് അധ്യാപിക പിടിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസുകാരന് ജീവനൊടുക്കി. ബംഗളൂരു രജരാജേശ്വരി നഗര്‍ സ്വദേശി ധീരജ് കുമാര്‍ (13) ആണ് മരിച്ചത്. പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പെട്ട അധ്യാപിക ധീരജിനെ പ്രിന്‍സിപ്പലിന് മുന്നില്‍ ഹാജരാക്കി.
തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിയായതിനാല്‍ പറ്റിയ തെറ്റിന് കാര്യമായ നടപടിയൊന്നുമെടുത്തില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കിയ വിശദീകരണം. പക്ഷേ വീട്ടിലെത്തിയ വിദ്യാര്‍ഥി മുറിയുടെ കതകടച്ച ശേഷം ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]