
ന്യൂഡൽഹി > രാജ്യത്ത് വേദനസംഹാരി ഉൾപ്പെടെയുള്ള 850- ൽ അധികം അവശ്യമരുന്നുകളുടെ വില കൂടും. വിലകൂട്ടാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധന പ്രാബല്യത്തിൽ വരുന്നതെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി അറിയിച്ചു. പരമാവധി രണ്ട് രൂപ വരെയായിരുന്നു ഇതിന് മുൻപ് പാരസെറ്റമൊളിന്റെ വില. 10 ശതമാനം വില ഉയർത്താനാണ് തീരുമാനം.
പാരസെറ്റമോൾ കൂടാതെ അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 850 -ൽ അധികം മരുന്നുകളുടെ വിലയാണ് വർധിപ്പിക്കാൻ പോകുന്നത്. പനി, അലർജി, ഹൃദ്രോഗം, ത്വക്രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന മരുന്നുകളാണിവ. വാണിജ്യ വ്യവസായ മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ മൊത്തവില സൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക്. ദീർഘകാലത്തിന് ശേഷമാണ് ഒറ്റയടിക്ക് 10 ശതമാനം വില കൂട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]