
സ്വന്തം ലേഖകൻ
ഫുട്ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ.പാരീസിൽ തിങ്കളാഴ്ച രാത്രി 1.30-ന് നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.
അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, കിലിയൻ എംബാപ്പെ എന്നിവർ തമ്മിലാണ് അവസാനഘട്ട പോരാട്ടം.ഇവരില്‍ ആരാവും വിജയി എന്ന ചോദ്യത്തിന് മണിക്കൂറുകൾക്കുള്ളിൽ ഉത്തരമാകും.
അർജന്റീനയെ ഖത്തർ ലോകകപ്പ് കിരീടം സമ്മാനിച്ചതിന് പുറമെ പിഎസ്ജിക്കായി സീസണില്‍ 16 ഗോളും 14 അസിസ്റ്റും 27 മത്സരങ്ങളില്‍ മെസി നേടിയിട്ടുണ്ട് ഈ കാരണങ്ങൾ മെസിക്ക് പുരസ്കാരത്തിന് മുൻതൂക്കം നൽകുന്നുണ്ട്.
ഫ്രാൻസിനെ ലോകകപ്പ് ഫൈനലിൽ എത്തിക്കുകയും, ലോകകപ്പിലെ ടോപ് സ്കോർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തതാണ് എംബപെയെ ചുരുക്കപ്പട്ടികയിൽ എത്തിച്ചത്.
സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെൻസെമയെ അവസാനറൗണ്ടിൽ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലൺ ദ്യോർ പുരസ്കാരം നേടിയിരുന്നു.
ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും, യുട്യൂബ് ചാനലിലൂടെയും പുരസ്കാരദാന ചടങ്ങ് തത്സമയം കാണാം
The post ആരാകും ഫിഫയുടെ മികച്ച താരം..? ഫൈനൽ റൗണ്ടിൽ മെസ്സി, എംബാപ്പെ, ബെൻസെമ..! പ്രഖ്യാപനം രാത്രി 1.30 ന്; ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും, യുട്യൂബ് ചാനലിലൂടെയും പുരസ്കാരദാന ചടങ്ങ് തത്സമയം കാണാം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]