
സ്വന്തം ലേഖിക
ന്യൂഡൽഹി: മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഭേദഗതി ചെയ്തതില്‍ കോണ്‍ഗ്രസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം.
പാര്‍ട്ടി അംഗങ്ങള്‍ മദ്യം ഉപയോഗിക്കരുതെന്ന ഭരണഘടനയിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ലഹരി പദാര്‍ത്ഥങ്ങളും, നിരോധിത മരുന്നുകളും ഉപയോഗിക്കുന്നതില്‍ നിന്ന് അംഗങ്ങള്‍ വിട്ട് നില്‍ക്കണമെന്നാണ് പുതിയ ഭേദഗതി.
ഈ പട്ടികയില്‍ നിന്ന് മദ്യം ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ലഹരി വസ്തുക്കള്‍ എന്ന വാക്കില്‍ മദ്യവും ഉള്‍പ്പെടുമെന്നുമാണ് കോണ്‍ഗ്രസിൻ്റെ വിശദീകരണം.
ഒബിസി, പിന്നാക്ക വിഭാഗങ്ങളെ ഉന്നമിട്ട് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന സുപ്രധാന പ്രഖ്യാപനവും പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും പ്ലീനറി സമ്മേളനത്തിലെ സാമൂഹിക നീതി പ്രമേയത്തില്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേതടക്കം നിര്‍ണ്ണായക നിയമസഭ തെരഞ്ഞെടുപ്പുകള്ക്കൊരുങ്ങണമെന്ന ആഹ്വാനവുമായിട്ടാണ് റായ്പുരില്‍ നടന്ന പ്ലീനറി സമ്മേളനത്തിന് കൊടിയിറങ്ങിയത്.
The post പ്രവര്‍ത്തകര്‍ക്ക് മദ്യപിക്കാനുള്ള വിലക്ക് ഭേദഗതി ചെയ്തു: കോണ്‍ഗ്രസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]