
കീവ്: യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് റഷ്യ. ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ബെലാറൂസില്‍ വെച്ച് ചര്‍ച്ചയ്ക്കില്ലെന്ന് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി നാറ്റോ. സഖ്യരാജ്യങ്ങളിലെ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്ന് നിര് ദ്ദേശിച്ചു.എന്നാൽ
റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി.
വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നിവടങ്ങളില്‍ വെച്ച് ചര്‍ച്ചയാകാമെന്നാണ് യുക്രൈന് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.
റഷ്യക്കൊപ്പം നില്ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്റ് പ്രഖ്യാപിക്കുയും ചെയ്തു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്.
യുക്രൈന് നഗരങ്ങളില്‍ കടന്നുകയറി റഷ്യ ആക്രമണം തീവ്രമാക്കുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു.കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ തെരുവുകളിൽ യുദ്ധം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് യുക്രൈന് സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]