വെഞ്ഞാറമൂട് വെമ്പായം ജങ്ഷനിലെ എ.എന്‍ പെയിന്റ് കടയിൽ തീപ്പിടുത്തം. ശനി രാത്രി 7.30 തോടെയാണ് തീ പിടിച്ചത്.
തീ പടര്‍ന്നു പിടിച്ചപ്പോള്‍ തന്നെ തൊട്ടടുത്ത കടയിലെ ജീവനക്കാര്‍ ചേർന്നു തൊട്ടടുത്ത ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പെയ്ന്റിന് തീ പിടിച്ചതിനാല്‍ ശ്രമം വിഫലമായി.
പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയം ആക്കുവാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഇതിനിടയില്‍ മൂന്ന് നിലകളില്‍ ഉള്ള കെട്ടിടത്തിന്റെ ഗ്ലാസുകള്‍ പൊട്ടി തെറിക്കാന്‍ തുടങ്ങിയതോടെ സ്ഥിതി ഗുരുതരമായി.
വെഞ്ഞാറമൂട് നിന്നും നെടുമങ്ങാട്, ചാക്ക, കടയ്ക്കല്‍, ആറ്റിങ്ങല്‍, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നും 20 ഓളം ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ എത്തിയാണ് മറ്റു കടകളിലേയ്ക്ക് തീ പടരുന്നത് തടഞ്ഞത്. തീപിടുത്തത്തില്‍ എ എന്‍ പെയ്ന്റ്സ് പൂര്‍ണ്ണമായും കത്തിനശിച്ചു.
അപകട സാധ്യത കണക്കിലെടുത്ത് എം സി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും പൊലീസ് തടഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]