
സ്വന്തം ലേഖകൻ
ഒട്ടാവ: ഇസ്ലാമോഫോബിയയെ നേരിടാൻ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ. മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അമീറ എല്‍ഘവാബിയെ ആണ് ഇസ്ലാമോഫോബിയയ്ക്കെതിരായ പ്രവർത്തനങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധിയായി സര്‍ക്കാരിന്റെ ഭാഗമാക്കിയിരിക്കുന്നത്.
ഇസ്ലാമോഫോബിയ, വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ സഹായിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയുമാണ് ഇവരുടെ പ്രധാന ഉത്തരവാദിത്വം. വ്യാഴാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് അമീറ എല്‍ഘവാബിയുടെ നിയമനം പ്രഖ്യാപിച്ചത്.
‘വൈവിധ്യമാണ് കാനഡയുടെ ഏറ്റവും വലിയ ശക്തി. എന്നാല്‍ പല മുസ്ലിങ്ങള്‍ക്കും ഇസ്ലാമോഫോബിയയുടെ അനുഭവം ഉണ്ടായിട്ടുണ്ട്. നമ്മള് അത് മാറ്റേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് ആര്‍ക്കും അവരുടെ വിശ്വാസത്തിന്റെ പേരില്‍ വിദ്വേഷം അനുഭവിക്കേണ്ടിവരരുത്’, ട്രൂഡോ പ്രസ്താവനയില്‍ പറഞ്ഞു.
അമീറ എല്‍ഘവാബി നേരത്തെ പത്ത് വര്‍ഷത്തിലകം സിബിസിയില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു. കനേഡിയന്‍ പത്രമായ ടൊറന്റോ സ്റ്റാറില്‍ കോളമിസ്റ്റായും കാനഡയിലെ ഒരു മനുഷ്യവകാശ ഫൗണ്ടേഷന്റെ വാക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
The post ഇസ്ലാമോഫോബിയ ചെറുക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ, മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അമീറ എല്‍ഘവാബിയ ആണ് പ്രത്യേക പ്രതിനിധി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]