
ന്യൂഡല്‍ഹി: ടെക് ഭീമന് കമ്പനിയായ ഗൂഗിള്‍ ജീവനക്കാരെ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി കമ്പനിയില്‍ ഉന്നത പദവിയില്‍ ജോലി ചെയ്തവര്‍ക്ക് പോലും പിരിച്ചുവിടല്‍ നോട്ടീസ് നല്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് ഗൂഗിളിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ടോമി യോര്‍ക്കില്‍ . അമ്മയുടെ മരണാനന്തരചടങ്ങുകള്‍ക്കായി നാട്ടിലേക്ക് അവധിക്ക് പോയതായിരുന്നു യുവാവ്. അവധി കഴിഞ്ഞ് ജോലിയില്‍ മടങ്ങിയെത്തി നാലാം ദിവസം പിരിച്ചുവിടല്‍ നോട്ടീസ് തനിക്ക് ലഭിച്ചെന്നും ഇയാള്‍ പറയുന്നു.
കാന്‍സര്‍ ബാധിച്ചാണ് ടോമി യോര്‍ക്കിലിന്റെ അമ്മ മരിക്കുന്നത്.’നമ്മള് തളര്‍ന്നിരിക്കുമ്പോള്‍ മുഖത്തടി കിട്ടുന്നതിന് തുല്യമാണ് ഇത്. ജോലി പോയ നിരവധി പേരുടെ കഥ താന്‍ കേട്ടിട്ടുണ്ട്.. ഭാര്യയുടെ പ്രസവം അടുത്തിരിക്കുന്നവര്‍ക്കും അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്നവര്‍ക്കുമെല്ലാം ജോലി പോയ കഥകള്‍ കേട്ടു. ഇപ്പോള്‍ ആ അവസ്ഥ ഞാന്‍ നേരിട്ട് അനുഭവിച്ചു. ഇപ്പോള്‍ ആകെ തളര്‍ന്ന് നിരാശനായ അനസ്ഥയിലാണുള്ളത്.’ ടോമി യോര്‍ക്കില്‍ സാമൂഹികമാധ്യമമായ ലിങ്ക്ഡിനില്‍ കുറിച്ചു. 2021ലാണ് ഇയാള്‍ ഗൂഗിളില്‍ ജോലിക്ക് കയറുന്നത്. തൊട്ടുപിന്നാലെയാണ് അമ്മക്ക് കാന്‍സറാണെന്ന് കണ്ടെത്തുന്നത്. എന്നാല്‍ ജോലി പോയതില്‍ പശ്ചാത്താപമില്ലെന്നും യുവാവ് കുറിച്ചു. ഇത്തരം കമ്പനികളില്‍ ജോലി ചെയ്യുന്നത് എപ്പോഴും കൂടുതല്‍ അവസരങ്ങളുണ്ടാക്കും. നമ്മുടെ ബോസ് മാത്രമേ ഇല്ലാതാകുന്നൊള്ളൂ.. അമ്മക്കൊപ്പം ചെലവഴിച്ച ആ നിമിഷത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ നന്ദിയുള്ളവനാണ്. ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്..അദ്ദേഹം കുറിച്ചു.
The post അമ്മയുടെ മരണം നാട്ടില്‍പോയി തിരിച്ചുവന്നപ്പോള്‍ ജോലിയില്ല; വേദന പങ്കുവെച്ച് ഗൂഗിള്‍ ജീവനക്കാരന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]